അ​ശ്ളീ​ല ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചതിന് യുവാവിന് യു​എ​സി​ല്‍ നാ​ലു വ​ര്‍​ഷം ത​ട​വ്

അ​ശ്ളീ​ല ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചതിന് യുവാവിന് യു​എ​സി​ല്‍ നാ​ലു വ​ര്‍​ഷം ത​ട​വ്

ന്യു​യോ​ര്‍​ക്ക്: അ​ശ്ളീ​ല ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചതിന് ഇ​ന്ത്യ​ക്കാ​ര​നായ യുവാവിന് യു​എ​സി​ല്‍ നാ​ലു വ​ര്‍​ഷം ത​ട​വ്. പീ​റ്റ്സ്ബ​ര്‍​ഗി​ല്‍ താ​മ​സി​ക്കു​ന്ന അ​ഭി​ജി​ത് ദാ​സി​നാ​ണ് ഫെ​ഡ​റ​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 

അ​ഭി​ജി​തി​ന്‍റെ വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​ശ്ളീ​ല ദൃ​ശ്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രുന്ന കമ്പ്യൂട്ടർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 1000 ചി​ത്ര​ങ്ങ​ളും 380 വീ​ഡി​യോ​ക​ളു​മാ​ണ് ഈ ​കമ്പ്യൂട്ട​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ളീ​ല ദൃ​ശ്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ഇ​താ​ണ് അ​ഭി​ജി​തി​നു ശി​ക്ഷ വി​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.