അമേരിക്കയും ക്യൂബയും വീണ്ടും പഴയ ‘ശത്രുത’യിലേക്ക് നീങ്ങുന്നു

അമേരിക്കയും ക്യൂബയും വീണ്ടും പഴയ ‘ശത്രുത’യിലേക്ക് നീങ്ങുന്നു

വാഷിങ്ടണ്‍:  ചെറിയൊരിടവേളയ്ക്കുശേഷം അമേരിക്കയും ക്യൂബയും വീണ്ടും പഴയ 'ശത്രുത'യിലേക്ക് നീങ്ങുന്നു. ക്യൂബയുമായി ഒബാമ ഭരണകൂടം ഉണ്ടാക്കിയ അടുത്തബന്ധം തുടരില്ലെന്നും ആ രാജ്യവുമായുള്ള യാത്രാ-വാണിജ്യ ബന്ധങ്ങളില്‍ നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇതിന്റെ സൂചനയാണ്.

അമേരിക്കയില്‍ അഭയംതേടിയ ക്യൂബക്കാര്‍ വെള്ളിയാഴ്ച രാത്രി മയാമിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു പഴയ ക്യൂബന്‍ നയത്തിലേക്കുള്ള തിരിച്ചുപോക്ക് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. ക്യൂബയിലെ കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തല്‍ അംഗീകരിക്കില്ലെന്നും ക്യൂബയുമായി മുന്‍ ഭരണകൂടം ഒപ്പുവെച്ച ഏകപക്ഷീയമായ ഉടമ്പടി റദ്ദാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂബയില്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'വിമതരെ അടിച്ചമര്‍ത്തുന്നത് ക്യൂബ അവസാനിപ്പിക്കണം. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണം, നിരപരാധികളെ തടവിലാക്കുന്നത് അവസാനിപ്പിക്കണം. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്ക് നിങ്ങള്‍ സ്വയംമാറണം. അമേരിക്കയിലെ ക്യൂബന്‍ അഭയാര്‍ഥികളെ സ്വീകരിക്കണം' -ട്രംപ് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ യാത്രാ-വാണിജ്യ വിലക്ക് പ്രഖ്യാപിക്കുന്ന ആറുപേജ് ഉത്തരവിലും അദ്ദേഹം ഒപ്പിട്ടു.


ഉത്തരവനുസരിച്ച് വിനോദസഞ്ചാരത്തിനായി