വി കെ സിങ്ങ് ഉത്തരകൊറിയയില്‍; കിം ജോങ്ങ് ഉന്നുമായി ചര്‍ച്ച നടത്തും

വി കെ സിങ്ങ് ഉത്തരകൊറിയയില്‍; കിം ജോങ്ങ് ഉന്നുമായി ചര്‍ച്ച നടത്തും

പോങ്ങ്യാങ്ങ്: വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങ് ഉത്തരകൊറിയയില്‍. രണ്ടു പതിറ്റാണ്ടിനിടെ ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ മന്ത്രിയാണ് സിങ്ങ്.

ചൈന വഴി ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്ങ്യാങ്ങില്‍ എത്തിയ സിങ്ങ് കൊറിയന്‍ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പരമാധികാരി കിം ജോങ്ങ് ഉന്നുമായും ചര്‍ച്ച നടത്തിയേക്കും.

സിങ്ങിന്റെ സന്ദര്‍ശനത്തിനു മുന്‍പ് ഇന്ത്യയുടെ പുതിയ നയതന്ത്ര പ്രതിനിധി അതുല്‍ ഗോട്‌സര്‍വേ കൊറിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ് കിം യോങ്ങ് നാമിന് നിയമന രേഖകള്‍ കൈമാറി.