ലണ്ടനില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഓരാള്‍ മരിച്ചു

ലണ്ടനില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഓരാള്‍ മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ മുസ്ലീം പള്ളിക്ക് സമീപം കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ ഓരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ പാര്‍ഥനയ്ക്ക് ശേഷം പുറത്തിറഞ്ഞിയവര്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം 12 മണിയോടെയാണ് സംഭവം ഉണ്ടയത്. എന്നാല്‍ സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല.

വിശ്വാസികളാണ് ആക്രമണത്തില്‍ പരിക്കേറ്റവരെന്ന് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടണ്‍ (എംസിബി ) ട്വീറ്റ് ചെയ്തു. റംസാനില്‍ പ്രാര്‍ഥനയ്ക്ക് ശേഷം പള്ളിവിട്ട് പുറത്തിറങ്ങിയ വിശ്വാസികള്‍ക്ക് നേരെ മനപൂര്‍വം വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് എംസിബി തലവന്‍ ഹാരൂണ്‍ ഖാന്‍ പറഞ്ഞു.