ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് അമേരിക്ക

ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍:  അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മിച്ച കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് സഞ്ചരിച്ചു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം ഇതാദ്യമായാണ് ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് അമേരിക്ക പ്രവര്‍ത്തിക്കുന്നത്.

യുഎസ്എസ് ഡ്യൂവേ എന്ന കപ്പലാണ് ചൈനയും അയല്‍ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയിലെ സ്പ്രാറ്റ്ലി ദ്വീപുകളില്‍ ഒന്നിന് സമീപം എത്തിയത്. ഉത്തര കൊറിയയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സഹകരണം അവശ്യമാണെന്നിരിക്കെ ദക്ഷിണ ചൈന കടലില്‍ സഞ്ചാര സ്വാതന്ത്ര്യം വേണമെന്ന അമേരിക്കന്‍ നയം ചൈനയെ ചൊടിപ്പിച്ചേക്കും.

ഐക്യരാഷ്ട്ര സഭ ഉടമ്പടി പ്രകാരം കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ അതാത് രാജ്യത്തന്റെ അധീനതയില്‍ വരുന്ന മേഖലയിലാണ്. എന്നാല്‍ ദക്ഷിണ ചൈന കടലിലെ ദ്വീപുകള്‍ക്ക് മേല്‍ ഒന്നിലധികം രാജ്യങ്ങള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.