ഇന്ത്യയുമായുള്ള അപ്പാഷെ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കൻ സർക്കാർ അം​ഗീകാരം

ഇന്ത്യയുമായുള്ള അപ്പാഷെ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കൻ സർക്കാർ അം​ഗീകാരം

വാഷിങ്ടൺ: ഇന്ത്യയുമായുള്ള അപ്പാഷെ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കൻ സര്‍ക്കാര്‍ അംഗീകാരം നൽകി. 930 മില്യൺ ഡോളറിന്‍റെ ഇടപാടിനാണ് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകിയത്.

മുൻപേ തന്നെ ബോയിങും ഇന്ത്യൻ പങ്കാളിയായ ടാറ്റയും രാജ്യത്ത് അപ്പാഷെ ഹെലികോപ്റ്ററിന്‍റെ ഭാഗങ്ങള്‍ നിര്‍മിക്കാൻ തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയായ ഹെലികോപ്റ്ററുകളായിരിക്കും അമേരിക്കയിൽ നിന്ന് വാങ്ങുക.

അമേരിക്കൻ ആയുധഭീമന്മാരായ ലോക്ക്ഹീഡ് മാര്‍ട്ടിൻ, ജനറൽ ഇലക്ട്രിക്കൽസ് എന്നീ കമ്പനികളുമായാണ് ഇടപാട്.