തുര്‍ക്കി വിമാനം വെടിവെച്ചിടാന്‍  പുടിന്‍ ഉത്തരവിട്ടതായി വെളിപ്പെടുത്തല്‍

തുര്‍ക്കി വിമാനം വെടിവെച്ചിടാന്‍  പുടിന്‍ ഉത്തരവിട്ടതായി വെളിപ്പെടുത്തല്‍

മോസ്കോ: സോച്ചിയില്‍ ശീതകാല ഒളിമ്പിക്സ് നടക്കുമ്പോള്‍ തുര്‍ക്കി യാത്രാവിമാനം വെടിവെച്ചിടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതായി വെളിപ്പെടുത്തല്‍.  പുടിന്‍ എന്ന  രണ്ട്​ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സിനിമയിലാണ്​ ഇക്കാര്യം പറയുന്നത്.

2014ല്‍  സോച്ചിയില്‍ ശീതകാല ഒളിംപിക്​സ്​ നടക്കുമ്പോള്‍ തനിക്ക്​ ലഭിച്ച ഭീഷണി സന്ദേശത്തെ കുറിച്ചാണ്​ ​പുടിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്​. സോചി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ തൊട്ടുമുന്‍പ് സുരക്ഷാ ചുമതലയുണ്ടായിരുന്ന ആന്‍ഡ്രെ കോന്ദ്രഷോവ് എന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശം   ലഭിച്ചു. ഉക്രെയിനില്‍ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന യാത്രാ വിമാനം റാഞ്ചികള്‍ തട്ടിയെടുത്തുവെന്നും വിമാനം സോചിയില്‍ ഇറക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശം ലഭിച്ചു. റാഞ്ചികളില്‍ ഒരാളുടെ കൈവശം ബോംബുണ്ടെന്നും വിവരം ലഭിച്ചു.ആ സമയം 40,000 കാണികള്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് സോചിയിലെ സ്‌റ്റേഡിയത്തില്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ നിമിഷങ്ങള്‍ക്കം മറ്റൊരു സന്ദേശത്തില്‍  വ്യാജ ഭീഷണിയാണ് ലഭിച്ചത്തെനും  ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളം വെച്ചിരുന്നു. വിമാനം തുര്‍ക്കിയിലേക്ക് തന്നെ പോയികൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. പുടിന്​ നല്‍കിയ വിവരം തെറ്റാണെന്നും ബോധ്യമാവുകയായിരുന്നു.