ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപ് നല്‍കിയ പണം തിരിച്ച് നല്‍കാമെന്ന് പോണ്‍ താരം

ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപ് നല്‍കിയ പണം തിരിച്ച് നല്‍കാമെന്ന് പോണ്‍ താരം

ര​ഹ​സ്യ​ബ​ന്ധം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ യു​എ​സ്​ പ്ര​സി​ഡ​ന്റ്​ ഡൊണ​ള്‍​ഡ്​ ട്രം​പ്​ ന​ല്‍​കി​യ 1.30 ല​ക്ഷം ഡോ​ള​ര്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പോണ്‍ താരം സ്​​റ്റോ​മി ഡാ​നി​യ​ല്‍​സ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്റ്റോമിയുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ ട്രംപുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. പണം തിരിച്ചു നൽകുന്നതോടെ കരാറിന് സാധുത ഇല്ലാതാകും.

ട്രംപുമായി ബന്ധപ്പെട്ട സ്‌റ്റോമി ഡാനിയല്‍സിന്റെ കൈയിലുള്ള വീഡിയോ, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കാനോ മറ്റേതെങ്കിലും മാര്‍ഗത്തില്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് കരാറില്‍ പ്രധാനമായും പറയുന്നത്. പണം തിരിച്ച് നല്‍കിയാല്‍ ഈ കരാര്‍ അസാധുവാകും. ഇങ്ങനെ സംഭവിച്ചാല്‍ ട്രംപിനെതിരെ പുറത്ത് പറയാതിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള നിയമക്കുരുക്ക് ഒഴിവാകും.

ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കിള്‍ കോഹനാണ് സ്റ്റോമിയുടെ അഭിഭാഷകന്‍ കീത്ത് ഡേവിസണെ സമീപിച്ച് കരാര്‍ ഉണ്ടാക്കുകയും പകരമായി 130,000 ഡോളര്‍ നല്‍കുകയും ചെയ്തത്. കരാറില്‍ ട്രംപ് ഒപ്പിട്ടിട്ടില്ലെന്ന കാരണത്താല്‍ കരാര്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ട്രം​പ്​ നേ​രി​ട്ടാ​ണ്​ ന​ടി​ക്ക്​ പ​ണം ന​ല്‍​കി​യ​തെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ മൈ​ക്കി​ള്‍ കോ​യെ​ന്‍ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.