ഡോ​ണ​ൾ​ഡ്​ ട്രം​പ്-കിംജോംഗ് ​ ഉ​ന്‍   ഉ​ച്ച​കോ​ടി​യെ  വാ​നോ​ളം പ്ര​ശം​സി​ച്ച്​ ഉ​ത്ത​ര കൊ​റി​യ​ൻ ദേ​ശീ​യ മാ​ധ്യ​മങ്ങള്‍ 

 ഡോ​ണ​ൾ​ഡ്​ ട്രം​പ്-കിംജോംഗ് ​ ഉ​ന്‍   ഉ​ച്ച​കോ​ടി​യെ  വാ​നോ​ളം പ്ര​ശം​സി​ച്ച്​ ഉ​ത്ത​ര കൊ​റി​യ​ൻ ദേ​ശീ​യ മാ​ധ്യ​മങ്ങള്‍ 

പ്യോ​ങ്​​യാ​ങ്​  സിം​ഗ​പ്പൂ​രി​ലെ    ഡോ​ണ​ൾ​ഡ്​ ട്രം​പ്-കിംജോംഗ് ​ ഉ​ന്നും ത​മ്മി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യെ  ;വാ​നോ​ളം പ്ര​ശം​സി​ച്ച്​ ഉ​ത്ത​ര കൊ​റി​യ​ൻ ദേ​ശീ​യ മാ​ധ്യ​മം. ട്രം​പി​ൽ​നി​ന്ന്​  അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ത്ത കി​മ്മി​​െൻറ വി​ജ​യ​മാ​ണ്​ ഉ​ച്ച​കോ​ടി​യി​ലൂ​ടെ തെ​ളി​ഞ്ഞ​തെ​ന്ന്​ ദേ​ശീ​യ മാ​ധ്യ​മം വി​ല​യി​രു​ത്തി. നൂ​റ്റാ​ണ്ടി​​െൻറ കൂ​ടി​ക്കാ​ഴ്​​ച എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഒ​ന്നാം പേ​ജി​ൽ പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക മു​ഖ​പ​ത്ര​മാ​യ റൊ​ഡോ​ങ്​ സി​ൻ​മ​ൻ വാ​ർ​ത്ത ന​ൽ​കി​യ​ത്.

 കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​മൊ​ത്തു​ള്ള സം​യു​ക്​​ത സൈ​നി​കാ​ഭ്യാ​സം നി​ർ​ത്താ​മെ​ന്നും ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കാ​മെ​ന്നും ട്രം​പ്​ താ​ൽ​പ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്നു. കൊ​റി​യ​ൻ  ;മേ​ഖ​ല​യി​ൽ സു​സ്​​ഥി​ര സ​മാ​ധാ​നം സ്​​ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ത​ത്വ​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ഇ​രു​രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും ധാ​ര​ണ​യി​ലെ​ത്തി -ഇ​ങ്ങ​നെ പോ​കു​ന്നു കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ്​ ഏ​ജ​ൻ​സി​യു​ടെ (കെ.​സി.​എ​ൻ.​എ) റി​പ്പോ​ർ​ട്ട്. ഇ​തേ റി​പ്പോ​ർ​ട്ട്​ പി​ന്നീ​ട്​ ​ഉ​ത്ത​ര കൊ​റി​യ​യു​ടെ സു​പ്ര​ധാ​ന വാ​ർ​ത്ത അ​വ​താ​ര​ക​യാ​യ രി ​ചു​ൻ ഹീ ​ദേ​ശീ​യ ടെ​ലി​വി​ഷ​നി​ൽ വാ​യി​ക്കു​ക​യും ചെ​യ്​​തു.