നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയര്‍ത്തണമെന്ന്​​ ട്രംപ്​

നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയര്‍ത്തണമെന്ന്​​ ട്രംപ്​

വാഷിങ്​ടണ്‍: നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയര്‍ത്തണമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. താന്‍ അഭ്യര്‍ത്ഥിച്ചതിനു ശേഷം വിവിധ നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ്​ ഉയര്‍ത്തിയിട്ടുണ്ട്​. എന്നാല്‍ ഇത്​ മതിയായ ചെലവി​​െന്‍റ അടുത്തുപോലും എത്തിയിട്ടി​ല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ വര്‍ഷത്തെ ത​​െന്‍റ സന്ദര്‍ശനത്തിനു ശേഷം നാറ്റോ രാജ്യങ്ങള്‍ കോടിക്കണക്കിന്​ ഡോളറുകള്‍ അധികമായി ചെലവഴിക്കുന്നുണ്ട്​. യു.എസ്​ ഒരുപാട്​ തുക ചെലവഴിക്കുന്നുണ്ട്​. യൂറോപ്യന്‍ അതിര്‍ത്തികള്‍ മോശമാണ്​. പൈപ്​ലൈന്‍ ഇടപാടിലൂടെ റഷ്യയിലേക്ക്​ ഡോളറുകളെത്തുന്നത്​ അംഗീകരിക്കാനാവില്ല.- ട്രംപ്​ ട്വീറ്റ്​ ചെയ്​തു.