ലോകത്തെ ഏറ്റവും വീര്യമേറിയ ജിന്നാണിത്......

ലോകത്തെ ഏറ്റവും വീര്യമേറിയ ജിന്നാണിത്......


ലോകത്തിലെ ഏറ്റവും വീര്യമേറിയ ജിന്നുമായി സ്‌കോട്ട്‌ലന്‍ഡിലെ ട്വിന്‍ റിവര്‍ ഡിസ്റ്റിലറി. എഴുപത്തിയേഴ് ശതമാനം ആല്‍ക്കഹോളാണ് ഈ ജിന്നില്‍ അടങ്ങിയിരിക്കുന്നത്. ഇത്തരത്തിലുള്ള നൂറ്റിയൊന്നു കുപ്പി ജിന്ന് മാത്രമാണ് ഈ ഡിസ്ലറിയില്‍ നിര്‍മിച്ചത്. ഈ മാസം നടന്ന ജിന്‍ ഫെസ്റ്റിവെല്ലിലാണ് ഇത് പുറത്തെടുത്തത്.

സാധാരണ ജിന്നുകളില്‍ 40 50 ശതമാനം വരെ ആല്‍ക്കഹോളാണ് ഉണ്ടാവുക. ഇതിനു മുന്പ് ഏറ്റവും വീര്യമേറിയ ജിന്ന് നിര്‍മിച്ചവര്‍ എന്ന ബഹുമതി സ്വന്തമാക്കിയത് സ്വീഡനിലെ ഒരു ഡിസ്‌ലറിയില്‍ നിര്‍മിച്ച ജിന്നിനായിരുന്നു. എഴുപത്തിയാറ് ശതമാനം ആല്‍ക്കഹോളാണ് ഇതില്‍ അടങ്ങിയിരുന്നത്.

അതേസമയം പുതിയ ജിന്‍ കോക്ടെയിലിനു വേണ്ടി മാത്രമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചതും. നിരവധി ആവശ്യക്കാരും ഇതിനകം ഈ ജിന്നിനെ തേടി എത്തിയിട്ടുണ്ട്.