അമേരിക്കയുടെ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ സ​ഞ്ച​രി​ക്കാൻ ഇന്ത്യക്കാരിയും

അമേരിക്കയുടെ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ സ​ഞ്ച​രി​ക്കാൻ ഇന്ത്യക്കാരിയും

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​ന്‍ നി​ര്‍​മി​ത വാ​ണി​ജ്യ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​കയിൽ ഇ​ന്ത്യ​ന്‍ വം​ശ​ജയും.ഇന്നലെയാണ് നാ​സ ഈ പട്ടിക പു​റ​ത്തു​വി​ട്ടത് . ഒ​ന്പ​തു പേ​രു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ സു​നി​ത വി​ല്ല്യം​സും ഉ​ള്‍​പ്പെ​ടു​ന്നു. എ​റി​ക് ബോ, ​ഡ​ഗ്ള​സ് ഹ​ര്‍​ളി, ക്രി​സ്റ്റ​ഫ​ര്‍ ഫെ​ര്‍​ഗൂ​സ​ണ്‍, നി​ക്കോ​ള്‍ എ. ​മ​ന്‍, റോ​ബ​ര്‍​ട്ട് ബെ​ങ്ക​ന്‍, ജോ​ഷ് ക​സാ​ഡ, വി​ക്ട​ര്‍ ഗ്ലോ​വ​ര്‍, മൈ​ക്കി​ള്‍ ഹോ​പ്കി​ന്‍​സ് എ​ന്നി​വ​രാ​ണ് സു​നി​ത വി​ല്ല്യം​സി​നൊ​പ്പം യാ​ത്ര​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍. 

നാ​സ​യു​ടെ ആ​ദ്യ വാ​ണി​ജ്യ ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ളാ​യ സ്പേ​സ് എ​ക്സ് ക്രൂ ​ഡ്രാ​ഗ​ണ്‍, ബോ​യിം​ഗ് സി​എ​സ്ടി 100 സ്റ്റാ​ര്‍​ലൈ​ന​ര്‍ എ​ന്നി​വ​യി​ലാ​കും ഇ​വ​രു​ടെ സ​ഞ്ചാ​രം. നി​ല​വി​ല്‍ റ​ഷ്യ​ന്‍ ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ അ​യ​ക്കാ​നാ​യി നാ​സ ആ​ശ്ര​യി​ക്കു​ന്ന​ത്. സ്പേ​സ് എ​ക്സി​ന്‍റെ​യും ബോ​യിം​ഗി​ന്‍റെ​യും വ​ര​വോ​ടെ റ​ഷ്യ​യെ ആ​ശ്ര​യി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. 

എ​ന്നാ​ല്‍ ര​ണ്ട് പേ​ട​ക​ങ്ങ​ളും ഐ​എ​സ്‌എ​സി​ല്‍ (ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്പേ​സ് സ്റ്റേ​ഷ​ന്‍) എ​ത്തി സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങു​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി മൂ​ന്ന് പ​രീ​ക്ഷ​ണ ദൗ​ത്യ​ങ്ങ​ളാ​ണ് നാ​സ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.