ജീ​വ​നൊ​ടു​ക്കാ​ൻ സ്വയം നി​റ​യൊ​ഴി​ച്ചു ; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ നെഞ്ചത്ത് , കൊ​ല​ക്കേ​സി​ലെ പ്രതിയുമായി

ജീ​വ​നൊ​ടു​ക്കാ​ൻ സ്വയം നി​റ​യൊ​ഴി​ച്ചു ; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ നെഞ്ചത്ത് , കൊ​ല​ക്കേ​സി​ലെ പ്രതിയുമായി

വാ​ഷിം​ഗ്ട​ൺ : സ്വ​യം വെ​ടി​യു​തി​ർ​ത്ത് മ​രി​ക്കാ​ൻ തു​നി​ഞ്ഞ യു​വാ​വി​ന്‍റെ തോ​ക്കി​ൽ​നി​ന്നും പാ​ഞ്ഞ വെ​ടി​യു​ണ്ട ത​ല​യൊ​ട്ടി തു​ള​ച്ച് പു​റ​ത്തു​ക​ട​ന്ന് കാ​മു​കി​യു​ടെ ജീ​വ​നെ​ടു​ത്തു..! ജീ​വ​നൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്കേ​റ്റെ​ങ്കി​ലും മ​ര​ണം കൈ​യൊ​ഴി​ഞ്ഞു. പി​ന്നാ​ലെ കൊ​ല​ക്കേ​സി​ൽ പ്ര​തി​യു​മാ​യി. യു​എ​സി​ലെ അ​ലാ​ക്സ​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​ക്ട​ർ സിം​ബ്സ​ൺ (21) എ​ന്ന യു​വാ​വാ​ണ് വി​ധി​യു​ടെ വി​ള​യാ​ട്ട​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഞാ​യ​റാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സിം​ബ​സ​ൺ​നു​മേ​ൽ കോ​ട​തി കൊ​ല​ക്കേ​സ് ചു​മ​ത്തി.

ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ത്യാ​ഹി​ത വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് മി​ഡ്ടൗ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തു​മ്പോ​ൾ സി​ബ്സ​ണും കാ​മു​കി 22 കാ​രി​യാ​യ ബ്രി​ട്ട​നി മാ​യി ഹാ​ഗും ചോ​ര​യി​ൽ കു​ളി​ച്ച​നി​ല​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ഹാ​ഗി​നെ ര​ക്ഷ​പെ​ടു​ത്താ​നാ​യി​ല്ല. ത​ല​യു​ടെ ഇ​ട​തു​വ​ശ​ത്താ​ണ് സിം​ബ്സ​ൺ വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​യു​ണ്ട സിം​ബ്സ​ൺ​ന്‍റെ ത​ല​യോ​ട്ടി തു​ള​ച്ച് പു​റ​ത്തു​ക​ട​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഹാ​ഗി​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ത​ല​യി​ലും തു​ന്നി​ക്കെ​ട്ട​ലു​മാ​യാ​ണ് ഞാ​യ​റാ​ഴ്ച സിം​ബ്സ​ൺ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ സിം​ബ്സ​ൺ​നെ കാ​ത്തി​രി​ക്കു​ന്ന​ത് 99 വ​ർ​ഷം ത​ട​വാ​ണ്.