ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ വെടിവെയ്പ്പ്; 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ വെടിവെയ്പ്പ്; 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെല്ലിംഗ്ടന്‍:ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണം. സൗത്ത് ഐലന്റ് സിറ്റിയിലെ പള്ളിയില്‍ ആണ് വെടിവെപ്പ് നടന്നത്. 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായി അക്രമി പള്ളിയിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 

അക്രമി ഇപ്പോഴും പള്ളിക്ക് ഉള്ളില്‍ തുടരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പള്ളിക്ക് സമീപം താമസിക്കുന്നവര്‍ പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദശം.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയിലുണ്ടായിരുന്നു. ടീം അംഗങ്ങള്‍ സുരക്ഷിതര്‍ എന്ന് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ അറിയിച്ചു.