ഷാര്‍ജയിലെ  പാര്‍പ്പിട കേന്ദ്രത്തിലെ തീപിടിത്തം : അഞ്ച് പേര്‍ പുക ശ്വസിച്ച് മരിച്ചു.

ഷാര്‍ജയിലെ  പാര്‍പ്പിട കേന്ദ്രത്തിലെ തീപിടിത്തം : അഞ്ച് പേര്‍ പുക ശ്വസിച്ച് മരിച്ചു.

ഷാര്‍ജ: ഷാര്‍ജയിലെ  പാര്‍പ്പിട കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍  രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ പുക ശ്വസിച്ച് മരിച്ചു. ഷാര്‍ജ ബുത്തിനയിലെ പാര്‍പ്പിട കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അപകടം. മുപ്പത്തിയെട്ടുകാരിയായ മൊറോക്കന്‍ യുവതിയും അവരുടെ ആറും നാലും വയസുള്ള കുട്ടികളും ഒരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാനി സ്ത്രീയും ആണ് തീപിടുത്തത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ആണ് തീപിടുത്തം ഉണ്ടായത്.

പല ഫ്‌ളാറ്റുകളിലായി കഴിഞ്ഞിരുന്നവര്‍ ആണ് മരിച്ചത്. തീപിടുത്തത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകുയാണ്.ഒന്നാം നിലയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നുമാണ് തീപടര്‍ന്ന് പിടിച്ചത് എന്നാണ് സൂചന. എയര്‍കണ്ടിഷനില്‍ നിന്നുമാണ് തീ ആരംഭിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് അന്വേഷണം ആരംഭിച്ചു.