ഷ​ഹ്‌​ബാ​സ് ഷ​രീ​ഫ്   പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലിം ലീ​ഗ്   അ​ധ്യ​ക്ഷന്‍

 ഷ​ഹ്‌​ബാ​സ് ഷ​രീ​ഫ്   പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലിം ലീ​ഗ്   അ​ധ്യ​ക്ഷന്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്  ഭ​ര​ണ​ക​ക്ഷി​യാ​യ പാ​ക്കി​സ്ഥാ​ൻ മു​സ്‌​ലിം ലീ​ഗ്–​ന​വാ​സ് (പി​എം​എ​ൽ–​എ​ൻ) പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഷ​ഹ്‌​ബാ​സ് ഷ​രീ​ഫി​നെ (66) തെ​ര​ഞ്ഞെ​ടു​ത്തു. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന പാ​ർ​ട്ടി ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.  

അ​ടു​ത്ത​വ​ർ​ഷം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഷ​ഹ്‌​ബാ​സി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നും ന​വാ​സ് നി​ർ​ദേ​ശി​ച്ചി​രുന്നു.ര​ണ്ടാ​ഴ്ച മു​ന്പ് ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഷ​ഹ്‌​ബാ​സ് ഷ​രീ​ഫി​നെ നി​യ​മി​ച്ചി​രു​ന്നു.  പാ​ന​മ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​ൻ സു​പ്രീം കോ​ട​തി ന​വാ​സി​നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​പ​ദ​വി​യി​ൽ നി​ന്നു നീ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു വേ​ണ്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്.

 അ​ധ്യ​ക്ഷ​പ​ദ​വി ഷ​ഹ​ബാ​സി​നാ​ണെ​ങ്കി​ലും പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം   ന​വാ​സാ​യി​രി​ക്കും എ​ടു​ക്കു​ക​യെ​ന്നു   ക​രു​തു​ന്നു.