ബം​ഗ്ലാ​ദേ​ശി​ല്‍ ട്രാ​ഫി​ക്ക് നി​യ​മം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നു നേ​രെ ആ​ക്ര​മ​ണം

ബം​ഗ്ലാ​ദേ​ശി​ല്‍ ട്രാ​ഫി​ക്ക് നി​യ​മം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നു നേ​രെ ആ​ക്ര​മ​ണം

ധാ​ക്ക: ട്രാ​ഫി​ക്ക് നി​യ​മം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​നു നേ​രെ ആ​ക്ര​മ​ണം. 25 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.ആ​ക്ര​ണ​ത്തി​ന് പി​ന്നി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു.

ട്രാ​ഫി​ക്ക് നി​യ​മം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രാ​ഴ്ച​യാ​യി തെ​രു​വി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ബ​സ് പാ​ഞ്ഞു​ക​യ​റി ര​ണ്ട് പേ​ര്‍ മ​രി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രു​ന്നു. 

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ റ​ബ​ര്‍ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച്‌ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ലും നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. സുരക്ഷിതമായ റോഡും ഡ്രൈവര്‍മാരും രാജ്യത്തുണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രക്ഷോഭം.