ഇറാന്‍ എണ്ണടാങ്കറിനുനേരെ റോക്കറ്റാക്രമണം

ഇറാന്‍ എണ്ണടാങ്കറിനുനേരെ റോക്കറ്റാക്രമണം

സൗദിഅറേബ്യാ:  ഇറാന്‍ എണ്ണടാങ്കറിനുനേരെ റോക്കറ്റാക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയ്ക്കുസമീപം ചെങ്കടലിലുണ്ടായ ആക്രമണത്തില്‍ ടാങ്കറിന്റെ സ്റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണച്ചോര്‍ച്ചയുണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കി. രണ്ട് റോക്കറ്റുകളാണ് ടാങ്കറില്‍ പതിച്ചത്. സംഭവത്തെക്കുറിച്ച് സൗദി അറേബ്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എന്ന കപ്പലിനുനേരെയായിരുന്നു ആക്രമണം. സംഭവം ഇറാനും അമേരിക്കയ്ക്കുമിടയിലുള്ള സംഘര്‍ഷം ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയുളവാക്കിയിട്ടുണ്ട്.