അപൂര്‍വ്വ ഇന്ത്യന്‍ വജ്രം ജനീവയില്‍ 67 ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റുപോയി

അപൂര്‍വ്വ ഇന്ത്യന്‍ വജ്രം ജനീവയില്‍ 67 ലക്ഷം ഡോളറിന് ലേലത്തില്‍ വിറ്റുപോയി

ജനീവ: അപൂര്‍വ്വ ഇന്ത്യന്‍ വജ്രം ജനീവയില്‍ ലേലത്തില്‍ വിറ്റുപോയത് 67 ലക്ഷം ഡോളറിന്. 300 വര്‍ഷമായി യൂറോപ്പിലെ രാജ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അപൂര്‍വ്വമായ നീല വജ്രമാണ് വന്‍ വിലക്ക് വിറ്റുപോയത്.

പര്‍മയിലെ പ്രഭുവിന്റെ മകള്‍ എലിസബത്ത് ഫാര്‍നീസ് 1715ല്‍ സ്‌പെയിനിലെ ഫിലിപ്പ് അഞ്ചാമനെ വിവാഹം ചെയ്തപ്പോള്‍ സമ്മാനമായി ലഭിച്ചതാണ് ഈ വജ്രം. ഇത് തലമുറകള്‍ കൈമാറി സ്‌പെയിനില്‍നിന്നും ഫ്രാന്‍സിലേക്കും ഇറ്റലിയിലേക്കും ആസ്ത്രിയയിലേക്കും സഞ്ചരിക്കുകയായിരുന്നു.

6.1 കാരറ്റ് വരുന്ന വജ്രം ഇന്ത്യയിലെ പ്രശസ്തമായ ഗോല്‍കോണ്ടയില്‍നിന്നാണ് ഖനനം ചെയ്‌തെടുത്തത്. നാല് മിനുട്ടുകൊണ്ടാണ് വജ്രം ലേലത്തില്‍ പോയത്.