തപാല്‍ വഴി വന്ന കടുവക്കുട്ടിയെ കണ്ട് ഓഫീസര്‍മാര്‍ ഞെട്ടി ; വീഡിയോ

തപാല്‍ വഴി വന്ന കടുവക്കുട്ടിയെ കണ്ട് ഓഫീസര്‍മാര്‍ ഞെട്ടി ; വീഡിയോ

തപാല്‍ വഴി വന്ന കടുവയെ കണ്ട് ഓഫീസര്‍മാര്‍ ഞെട്ടി.  സംഭവം മെക്‌സിക്കോയില്‍ തപാല്‍ വഴി കടുവക്കുട്ടിയെ അയച്ചത്. പ്ലാസ്റ്റിക് ബോക്‌സില്‍ മരുന്നു കൊടുത്ത് മയക്കികിടത്തിയ  രണ്ട് മാസം മാത്രം പ്രായമുള്ള ഈ ബംഗാളി കടുവക്കുട്ടി ഉണ്ടായിരുന്നത്.

സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി പൊലീസുകാര്‍ പൊലീസ് നായയെയും കൊണ്ടെത്തിയപ്പോഴാണ് ഈ ബോക്‌സ് തുറന്ന് പരിശോധിച്ചത്….

മണം പിടിച്ചെത്തിയ പൊലീസ് നായ ഈ ബോക്‌സിന് സമീപത്തുനിന്ന് മാറിയില്ല തുടര്‍ന്ന് ബോക്‌സിന്റെ എയര്‍ഹോള്‍ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു തുടര്‍ന്ന് ബോക്സ് തുറന്ന് പരിശോധിച്ച പൊലീസുകള്‍ ഞെട്ടിപ്പോയി…. കടുവക്കുട്ടി.

ഭക്ഷണവും വെള്ളവും കിട്ടാതെ മയങ്ങിക്കിടക്കുന്ന കടുവക്കുട്ടിയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മെക്‌സിക്കോയിലെ ഒരു സംസ്ഥാനമായ ജലിസ്‌കോയില്‍ നിന്ന്  ക്യുറേട്ടാറോയിലേക്ക് കടുവയെ കടത്താനായിരുന്നു ശ്രമം… സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..