ഇന്തോനേഷ്യയില്‍ പോലീസ് സ്‌റ്റേഷനുനേരെ ആക്രമണം; ഒരു പോലീസുകാരന്‍ മരിച്ചു; നാല് അക്രമികള്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ പോലീസ് സ്‌റ്റേഷനുനേരെ ആക്രമണം; ഒരു പോലീസുകാരന്‍ മരിച്ചു; നാല് അക്രമികള്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ വാളുകളും തോക്കുകളുമായി എത്തിയ നാല് പേര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. 

അക്രമികളെ പിന്നീട് സുരക്ഷാ സേന വെടിവെച്ച് കൊന്നു. റിയു പ്രവിശ്യയിലെ പകാന്‍ബാരുവിലെ പോലീസ് അസ്ഥാനത്തേക്ക് മിനി വാനിലാണ് അക്രമി സംഘമെത്തിയത്. അഞ്ചാമനായ വാന്‍ ഡ്രൈവറെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി.

പോലീസ് ആസ്ഥാനത്തേക്ക് അക്രമികള്‍ വരികയായിരുന്ന വാഹനം സുരക്ഷാ സേന തടഞ്ഞപ്പോള്‍ വാഹനത്തില്‍നിന്നും ഇറങ്ങിയവര്‍ പോലീസുകാരെ അക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.