കുഞ്ഞിന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ കൊടും വിഷമുള്ള പാമ്പ്; പിതാവിന്റെ സമയോചിത ഇടപെടലിൽ കുട്ടി രക്ഷപ്പെട്ടു

കുഞ്ഞിന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ കൊടും വിഷമുള്ള പാമ്പ്; പിതാവിന്റെ സമയോചിത ഇടപെടലിൽ കുട്ടി രക്ഷപ്പെട്ടു

ഓസ്‌ട്രേലിയ :കുട്ടിയുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നതു കൊടും വിഷമുള്ള പാമ്പ്. സമയോചിതമായ പിതാവിന്റെ ഇടപെടല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. ഓസ്‌ട്രേലിയയിലാണു സംഭവം. റെഡ് ബ്ലാക്ക് ഗണത്തില്‍ പെട്ട് പാമ്പായിരുന്നു ഇത്. 

എന്നാല്‍ എങ്ങനെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ഈ പാമ്പ് കയറിക്കൂടി എന്നത് വ്യക്തമല്ല. വളരെ അവിചാരിതമായിട്ടായിരുന്നു കാളിപ്പാട്ടങ്ങള്‍ക്കിടയില്‍ കൊടുംവിഷമുള്ള പാമ്പിനെ കുഞ്ഞിന്റെ പിതാവ് കണ്ടത്. 

കടുത്ത വിഷപ്പാമ്പുകളാണെങ്കിലും പൊതുവേ പതുങ്ങിയ സ്വഭാവമുള്ള നാണക്കാരാണ് ഈ പാമ്പുകള്‍. എന്നാല്‍ ഉപദ്രവിച്ചാല്‍ ഇവര്‍ അപകടകാരികളാകും. പാമ്പിനെ കണ്ട കുഞ്ഞിന്റെ പിതാവ് പാമ്പു പിടുത്തക്കാരെ വിളിച്ചു വരുത്തുകയായിരുന്നു.