വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ സൈന്യത്തോട്  നിര്‍ദ്ദേശിച്ച ഫിലിപ്പൈന്‍സ് പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

 വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കാന്‍ സൈന്യത്തോട്  നിര്‍ദ്ദേശിച്ച ഫിലിപ്പൈന്‍സ് പ്രസിഡന്റ് വീണ്ടും വിവാദത്തില്‍

ബെയ്ജിംഗ്: വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി വീണ്ടും വിവാദം സൃഷ്ടിച്ച് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ. ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ നിഷ്പ്രഭരാണ്. പിന്നെയവരെ ഒന്നിനും കൊള്ളില്ല. അതിനാല്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിമത സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാനായിരുന്നു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്.

സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പലതവണ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ.  സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകളും പ്രവൃത്തികളുമാണ് പ്രസിഡന്റില്‍ നിന്നുണ്ടായിട്ടുള്ളത്.

തന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ പരസ്യമായി അപമാനിച്ച് നിശ്ശബ്ദരാക്കുന്നത് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പതിവ് രീതിയാണ്. 

പ്രശ്‌നക്കാരെന്നു തോന്നുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ റോഡ്രിഗോയുടെ നടപടി നേരത്തെ ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രശ്‌നക്കാരായ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാനും അതുവഴി അവരെ ഒന്നിനും കൊള്ളാത്തവരാക്കാനും സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.