പലസ്തീൻ പ്രധാനമന്ത്രി റമിം ഹംദല്ലയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

പലസ്തീൻ പ്രധാനമന്ത്രി റമിം ഹംദല്ലയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

ഗാസ: പലസ്തീൻ പ്രധാനമന്ത്രി റമിം ഹംദല്ലയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. പ്രധാനമന്ത്രി   രക്ഷപെട്ടു. ഗാസയിൽ സന്ദർശനത്തിനായി എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു സമീപം സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല.