പരാജയപ്പെട്ട ​മോഷണത്തി​​​ന്‍റെ വിഡിയോ ഇപ്പോള്‍  വൈറല്‍

പരാജയപ്പെട്ട ​മോഷണത്തി​​​ന്‍റെ വിഡിയോ ഇപ്പോള്‍  വൈറല്‍

ചൈനയിൽ നടന്ന ഒരു പരാജയപ്പെട്ട ​മോഷണത്തി​​​ന്‍റെ വിഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലായി​​. രണ്ടുപേർ തലവഴി മറച്ച്​ മോഷണത്തിന്​ വന്നതാണ് വിഡിയോയിൽ കാണുന്നത്​​. പ്രദേശത്തെ ഒരു കടയുടെ ഗ്ലാസ്​ ഡോർ ഇഷ്​ടികകൊണ്ട്​ ഇടിച്ച്​ തകർക്കാനാണ്​ ഇരുവരും ശ്രമിച്ചത്​. ആദ്യത്തെയാൾ വാതിലിനു നേരെ ഇഷ്​ടിക എറിയുന്നു. എറിഞ്ഞ ശേഷം തിരിഞ്ഞതും രണ്ടാമൻ ഇഷ്​ടിക എറിഞ്ഞതും ഒരുമിച്ചായിരുന്നു. രണ്ടാമ​​​ന്‍റെ ഇഷ്​ടിക ഗ്ലാസിൽ പതിക്കുന്നതിനു പകരം കൂട്ടുപ്രതിയുടെ മുഖത്ത്​ വന്നിടിക്കുകയും അയാൾ അബോധാവസ്​ഥയിൽ നിലത്തു വീഴുന്നതും വിഡിയോയിലുണ്ട്​. അബദ്ധം മനസ്സിലാക്കി രണ്ടാമൻ ഇയാളെ ഉണർത്താൻ ശ്രമിക്കുന്നതും എടുത്തു കൊണ്ടുപോകുന്നതും കാണാം.

ഷാങ്​ഹായി പൊലീസാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​. സി.സ.ടി.വി ദൃശ്യങ്ങളിൽ നിന്ന്​ ഫെബ്രുവരി 14നാണ്​ സംഭവം എന്ന്​ വ്യക്​തമാകുന്നുണ്ട്​. നാട്ടിലെ കള്ളൻമാരെല്ലാം ഇങ്ങനെയായിരുന്നെങ്കിൽ പൊലീസിനു പണികുറഞ്ഞേനെ എന്ന ടൈറ്റിലോടെയാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.