ഡ്രോണുകൾ അതിർത്തി ലംഘിച്ചാൽ അമേരിക്കയുടേതാണെങ്കിലും വെടിവെച്ചിടും: പാകിസ്ഥാൻ  

ഡ്രോണുകൾ അതിർത്തി ലംഘിച്ചാൽ അമേരിക്കയുടേതാണെങ്കിലും വെടിവെച്ചിടും: പാകിസ്ഥാൻ  

രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ വെടിവച്ചിടാൻ പാക്ക് സേനയ്ക്ക് വ്യോമസേനാ മേധാവി സൊഹൈൽ അമാന്റെ നിർദേശം. യുഎസിന്റേതാണെങ്കിലും വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ വെടിവച്ചിടാൻ പാക്ക് വ്യോമസേനയ്ക്കു നിർദേശം നൽകി. വ്യോമാതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ല. രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക സമത്വത്തെയും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സൊഹൈൽ പറഞ്ഞു. 

അഫ്ഗാൻ അതിർത്തിയോടു ചേർന്ന പാക്കിസ്ഥാൻ ആദിവാസി മേഖലയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ മൂന്നു ഭീകരർ കൊലപ്പെട്ടിരുന്നു. യുഎസിന്റെ അപ്രഖ്യാപിത മിസൈൽ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ പരമാധികാരത്തിന്റെ ലംഘനമാണ്. 2017 നവംബർ 30 വരെയുള്ള എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ സിഐഎ ആണെന്നും സൊഹൈൽ ആരോപിച്ചു. എല്ലാ ആക്രമണങ്ങൾക്കും ശേഷം ഇനി ഇത്തരത്തിലൊരു സംഭവവും ഉണ്ടാകില്ലെന്ന് അവർ ഉറപ്പുനൽകുകയും അനുശോചന സന്ദേശം നൽകുകയും ചെയ്യാറുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകളും ഭീകരസംഘടനകളും ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്. ചിലരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സൊഹൈൽ വ്യക്തമാക്കി.