ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ

ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ

സോള്: . ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലില് മുക്കിക്കളയുമെന്നും അമേരിക്കയെ ചാരമാക്കുമെന്നുമാണ് ഭീഷണി.ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ.

അടുത്തിടെ നടത്തിയ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ പ്രമേയത്തെ പിന്‍തുണച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ഭീഷണി.

'അണുവായുധം ഉപയോഗിച്ച് ജപ്പാന്റെ ദ്വീപസമൂഹങ്ങളെ കടലില്‍ മുക്കുകയാണ് വേണ്ടത്. ഞങ്ങള്‍ക്കരികില്‍ ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ല. അമേരിക്കയെ വെറും ചാരവും അന്ധകാരവുമാക്കി മാറ്റും. അതിനായി ഇതുവരെ ഒരുക്കിവെച്ച എല്ലാ പ്രതികാരമാര്‍ഗ്ഗങ്ങളെയും നമുക്ക് കെട്ടഴിച്ചുവിടാം'- നോര്‍ത്ത് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യുഎന്നില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പാസ്സാക്കിയത്. ഉത്തരകൊറിയയുടെ വസ്ത്ര കയറ്റുമതി തടഞ്ഞുകൊണ്ടും പെട്രോളിയം ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുമായിരുന്നു പ്രമേയം. ഇതിനെതിരെ ശക്തമായ രീതിയില്‍ ഉത്തരകൊറിയ നേരത്തെയും പ്രതികരിച്ചിരുന്നു.