നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും ബി​ദ്യ ദേ​വി

നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും ബി​ദ്യ ദേ​വി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും ബി​ദ്യ ദേ​വി. നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ലെ കു​മാ​രി ല​ക്ഷ്മി റാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബി​ദ്യ ദേ​വി അ​ധി​കാ​രം പിടിച്ചെടുത്തത്. ഇ​ട​തു ഭ​ര​ണ​സ​ഖ്യം സി​പി​എ​ൻ-​യു​എം​എ​ൽ, സി​പി​എ​ൻ മാ​വോ​യി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ദ്യ ദേ​വി. 


നേ​പ്പാ​ളി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യാ​ദേ​വി ഭ​ണ്ഡാ​രി ചു​മ​ത​ല​യേ​റ്റി​ട്ടു ര​ണ്ട​ര വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് വീ​ണ്ടും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. പു​തി​യ ഭ​ര​ണ​ഘ​ട​ന​യ്ക്കു കീ​ഴി​ൽ രാ​ജ്യം പൂ​ർ​ണ ഫെ​ഡ​റ​ലി​സ​ത്തി​ലേ​ക്കു മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 

334 പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളും പ്ര​വി​ശ്യാ നി​യ​മ​സ​ഭ​ക​ളി​ലെ 550 അം​ഗ​ങ്ങ​ളു​മാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ.