അദ്നാൻ സാമിക്കൊപ്പം എത്തിയവരെ  വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ “ഇന്ത്യൻ പട്ടികളെ”ന്നു വിളിച്ച് അധിക്ഷേപിച്ചു

അദ്നാൻ സാമിക്കൊപ്പം എത്തിയവരെ  വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ “ഇന്ത്യൻ പട്ടികളെ”ന്നു വിളിച്ച് അധിക്ഷേപിച്ചു

കുവൈത്ത് സിറ്റി: ഗായകൻ അദ്നാൻ സാമിക്കൊപ്പം കുവൈത്തിലെത്തിയവരെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ 'ഇന്ത്യൻ പട്ടികളെ'ന്നു വിളിച്ച് അധിഷേപിച്ചെന്ന് ആരോപണം. സാമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇക്കാര്യത്തെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും സാമി പറഞ്ഞു. 

പിന്നീട് സാമിയുമായി ബന്ധപ്പെട്ട ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഇക്കാര്യം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചു. സംഭവത്തേക്കുറിച്ച് സുഷമ സ്വരാജ് നേരിട്ട് തന്നോട് സംസാരിച്ചുവെന്നും മന്ത്രിമാരുടെ ഇടപെടലിന് നന്ദിയുണ്ടെന്നും അദ്നാൻ സാമി ട്വീറ്റ് ചെയ്തു.