തന്റെ പക്കല്‍ വലുതും കരുത്തുറ്റതുമായ ആണവബട്ടണ്‍ ഉണ്ട് : ഉത്തരകൊറിയക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്

തന്റെ പക്കല്‍ വലുതും കരുത്തുറ്റതുമായ ആണവബട്ടണ്‍ ഉണ്ട് : ഉത്തരകൊറിയക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിങ്ടന്‍: ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള വാക്‌പോരുകള്‍ അവസാനിക്കുന്നില്ല, ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്.  തന്റെ പക്കല്‍ എപ്പോഴും ആണവബട്ടണ്‍ ഉണ്ടെന്നും ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യമാണെന്നും അറിയിച്ച് യുഎസിനെ വെല്ലുവിളിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. പട്ടിണി നിറഞ്ഞ ഉത്തരകൊറിയന്‍ ഭരണകൂടത്തെ ആരെങ്കിലും ദയവായി അറിയിക്കൂ ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്റെ ആണവബട്ടണ്‍ ഒന്നാന്തരമായി പ്രവര്‍ത്തിക്കുന്നതുമാണ്.’ അത് ഉത്തരകൊറിയയുടേതിനേക്കാള്‍ വലുതും കരുത്തുറ്റതും പ്രവര്‍ത്തനക്ഷമവുമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

North Korean Leader Kim Jong Un just stated that the “Nuclear Button is on his desk at all times.” Will someone from his depleted and food starved regime please inform him that I too have a Nuclear Button, but it is a much bigger & more powerful one than his, and my Button works!

— Donald J. Trump (@realDonaldTrump) January 3, 2018

പുതുവര്‍ഷത്തിലാണ് അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി കിം രംഗത്തെത്തിയത്. തങ്ങളുടെ അണ്വായുധശേഷിയെ കുറിച്ച് ട്രംപിന് ഉത്തമ ബോധ്യമുണ്ടെന്നും അതിനാലാണ് യുദ്ധത്തില്‍ നിന്ന് പിറകോട്ട് പോകുന്നതെന്നുമായിരുന്നു ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ പ്രസ്താവന. കൂടാതെ അണ്വായുധ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും ഈ വര്‍ഷവും തുടരുമെന്ന് പറഞ്ഞ കിം അണ്വായുധങ്ങളുടെ ഒരു ബട്ടണ്‍ തന്റെ ഡെസ്‌കിലുണ്ടെന്നും അത് അമേരിക്ക മറക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.