ഇന്ത്യക്കാരനെ സഹായിച്ച പാക്ക്‌ മാധ്യമപ്രവർത്തകയെ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തി

ഇന്ത്യക്കാരനെ സഹായിച്ച പാക്ക്‌ മാധ്യമപ്രവർത്തകയെ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തി

ലാഹോർ : അജ്ഞാതർ  തട്ടിക്കൊണ്ടുപോയ പാക്ക് മാധ്യമപ്രവർത്തകയെ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തി.പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യൻ എൻജിനീയറിനെ സഹായിച്ചതിനെ തുടർന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയത് . ഡെയ്‌ലി നയ് ഖാബെർ, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന സീനത്ത് ഷഹ്സാദി (26)നെയാണു മോചിപ്പിച്ചത്. പാകിസ്​താൻ - അഫ്​ഗാനിസ്​താൻ പാക്ക് – അഫ്ഗാൻ അതിർത്തിയിൽ നിന്നാണ്​ സീനത്തി​നെ കണ്ടെത്തിയ​െതന്ന് കാണാതായവർക്ക്​ വേണ്ടി പ്രവർത്തിക്കുന്ന കമീഷൻ ചീഫ്​​ ജസ്​റ്റിസ്​ ജാവേദ്​ ഇഖ്​ബാൽ അറിയിച്ചു. ഓഗസ്റ്റ് 19ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് ഒരു സംഘമാളുകൾ സീനത്തിനെ തട്ടിക്കൊണ്ടുപോയത്. 

ഇന്ത്യൻ പൗരനായ ഹമീദ്​ നെഹൽ അൻസാരിയുടെ  തിരോധാനവുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തിയതോടെയാണ് സീനത്തിനെ കാണാതാകുന്നത്​. ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിയെ കാണാൻ പാക്കിസ്ഥാനിലെത്തിയ ഹമീദ് അൻസാരിയെന്ന ഇന്ത്യക്കാരനെയാണ് സീനത്ത് ഷഹ്സാദി സഹായിക്കാൻ ശ്രമിച്ചത്. രണ്ടുവർഷം മുൻപ് ഹമീദ് അൻസാരിയുടെ മാതാവ് ഫൗസിയയ്ക്കു വേണ്ടി പാക്ക് സുപ്രീം കോടതിയുടെ മനുഷ്യാവകാശ വിഭാഗത്തിന് സീനത്ത് ഷഹ്സാദി അപേക്ഷ നൽകിയിരുന്നു. കൂടാതെ പെഷാവർ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.

അഫ്​ഗാനിസ്​താനിൽ എഞ്ചിനീയറായിരുന്നു അൻസാരി. ഓൺലൈൻ വഴി പരിചയപ്പെട്ട പാകിസ്​താനിലെ കോഹട്ട്​ മേഖലയിലുള്ള പെൺകുട്ടിയുമായി അൻസാരി പ്രണയത്തിലായി. പെൺകുട്ടിയെ മറ്റൊരാളെ കൊണ്ട്​ വിവാഹം നടത്തിക്കാനുള്ള ശ്രമം തടുക്കാൻ 2012 നവംബറിൽ അതിർത്തി കടന്നതാണ്​ അൻസാരി. പിന്നീട്​ അയാളെ ആരും കണ്ടിട്ടില്ല. കോഹട്ടിൽ സീനത്ത്​ നടത്തിയ അന്വേഷണത്തിൽ അൻസാരി പോലീസ്​ കസ്​റ്റഡിയിലുണ്ടെന്ന്​ വ്യക്​തമായി. 

ഇവിടെവച്ച് പാക്ക് പൊലീസിന്റെ പിടിയിലായ അൻസാരിക്കു വേണ്ടി പ്രവർത്തിക്കുന്നതിനെതിരെ ഒട്ടേറെ ഭീഷണികളും സീനത്ത് ഷഹ്സാദിനു നേരിടേണ്ടിവന്നിരുന്നു. പിന്മാറാൻ വീട്ടുകാരടക്കം ആവശ്യപ്പെട്ടെങ്കിലും മനുഷ്യത്വപരമെന്നു വ്യക്തമാക്കിയാണ് സീനത്ത് ഷഹ്സാദ്, അൻസാരിക്കു വേണ്ടി പോരാടിയത്.പാക്കിസ്ഥാനിൽ അനധിക‍ൃതമായി കടന്നുവെന്ന കുറ്റം ചുമത്തി ഹമീദ് അൻസാരിയെ മൂന്നു വർഷത്തെ തടവിനു ശിക്ഷിച്ചിരിക്കുകയാണ്. കാലാവധി അവസാനിച്ചിട്ടും അൻസാരിയെ പാക്ക് അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മോചിപ്പിക്കപ്പെട്ട ശേഷം സീനത്ത്​ തന്നെ വിളിച്ചിരുന്നു. എ​​​ന്‍റെ ആരോഗ്യത്തെ കുറിച്ച്​ ​അന്വേഷിച്ചു. ഭയപ്പെടേണ്ടെന്നും വീട്ടിലെത്തിയെന്നും സീനത്ത്​ പറഞ്ഞതായും മുംബൈയിലെ കോളജ്​ അധ്യാപികയായ ഫൗസിയ പറഞ്ഞു. അൻസാരിയുടെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിട്ടയക്കുമെന്ന്​ അധികൃതർ അറിയച്ചു.