മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസിന് വ്യാഴാഴ്ച തുടക്കം

മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസിന് വ്യാഴാഴ്ച തുടക്കം

ജിദ്ദ: മക്ക-മദീന അൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസിന് വ്യാഴാഴ്ച തുടക്കമാവും. മക്ക-മദീന നഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ ആഴ്ചയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തിന് സമർപ്പിച്ചത്. 

വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ. അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ ദിവസങ്ങളിലും ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

രാവിലെ എട്ടിനും വൈകുന്നേരം അഞ്ച് മണിക്കുമായി ദിനേന രണ്ടു സർവീസുകളാണ് മക്കയിൽ നിന്നും മദീനയിൽ നിന്നും ഉണ്ടാവുക 

മണിക്കൂറില്‍ മുന്നൂറ് കിലോ മീറ്റർ വേഗതിയിലോടുന്ന ട്രെയിനില്‍ ലോക നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.

http://www.hhr.sa/എന്ന വെബ്‌സൈറ്റ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മക്ക, മദീന, ജിദ്ദ, റാബഖ് എന്നീ സ്റ്റേഷനുകളിലും ടിക്കറ്റ് ലഭിക്കും.