കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി

കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദര്‍ശകവിസയുടെ കാലാവധി നീട്ടി. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവിൽ ഇത് ഒരു മാസമാണ്. 

അതുകൊണ്ട് തന്നെ, വിസാ കാലാവധി നീട്ടുന്നതിനായി ആറ് ഗവര്‍ണറേറ്റുകളിലെയും റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് കാലാവധി നീട്ടാനുള്ള തീരുമാനം.