യുഎസിനു മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്

യുഎസിനു മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്

സോൾ: യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ ഭീഷണി . അതിർത്തിയിൽ യുഎസ് നടത്തുന്ന സൈന്യകാഭ്യാസം യുദ്ധമുറപ്പിക്കുന്നതു തരത്തിലുള്ളതാണെന്നു ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു. സൈനികഭ്യാസത്തിൽ അമേരിക്കൻ ചാരസംഘടന തലവൻ മൈക്ക് പോംപിയോ വരെ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ വിമർശിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെയാണു പോംപിയോ വെല്ലുവിളിക്കുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കുന്നു. എന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെടുക എന്ന ഒറ്റച്ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും വക്താവിന്റെ മുന്നറിയിപ്പ്.