കശ്മീരിലെ സംഘര്‍ഷം:  തീവ്രമാക്കാന്‍   ജമാഅത്ത് ഉദ്ധവ തലവന്‍റെ ആഹ്വാനം

കശ്മീരിലെ സംഘര്‍ഷം:  തീവ്രമാക്കാന്‍   ജമാഅത്ത് ഉദ്ധവ തലവന്‍റെ ആഹ്വാനം

ഇസ്ലാമാബാദ്: കശ്മീരിലെ സംഘര്‍ഷം  തീവ്രമാക്കാന്‍ പാക് മാധ്യമങ്ങളോട്  ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ ആഹ്വാനം.

ഫൈസാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാക്കി പത്രപ്രവര്‍ത്തകരോട് കശ്മീര്‍ പ്രശ്നം രൂക്ഷമാക്കാന്‍ ആഹ്വാനം ചെയ്തത്. പേനയുടെ ശക്തിയും പരിചയവും ഉപയോഗിച്ച് കശ്മീരിനായി അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ജൂലായില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘര്‍ഷം കശ്മീരിലെ തുടരുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ ആഹ്വാനം.

മുംബൈ ഭീകരാക്രമണത്തിന്റെ മറ്റൊരു സൂത്രധാരന്‍ ഹാഫിദ് സൈദിനെ പാക് പഞ്ചാബ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതോടെയാണ് മക്കി ജമാഅത്ത്  ഉദ്ധവയുടെ തലവനായി ചുമതല ഏറ്റെടുക്കുന്നത്.