ഇ​ന്‍റ​ർ​പോ​ളി​നു പു​തി​യ മേ​ധാ​വിയെ നി​ശ്ച​യി​ച്ചു  

ഇ​ന്‍റ​ർ​പോ​ളി​നു പു​തി​യ മേ​ധാ​വിയെ നി​ശ്ച​യി​ച്ചു  

പാ​രീ​സ്: ഇ​ന്‍റ​ർ​പോ​ൾ പ്ര​സി​ഡ​ന്‍റ് മെം​ഗ് ഹോം​ഗ്‌​വെ​യി​യെ ചൈ​ന ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സാഹാജര്യത്തില്‍ ഇ​ന്‍റ​ർ​പോ​ളി​നു പു​തി​യ മേ​ധാ​വി​യെ നി​ശ്ച​യി​ച്ചു. തെ​ക്ക​ൻ കൊ​റി​യ​യി​ൽ നി​ന്നു​ള്ള ഇ​ന്‍റ​ർ​പോ​ളി​ലെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കിം ​ജോം​ഗ് യാം​ഗി​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല. മെം​ഗ് ഹോം​ഗ്‌​വെ​യു​ടെ രാ​ജി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ച്ചെ​ന്ന് ഇ​ന്‍റ​ർ​പോ​ൾ അ​റി​യി​ച്ചു. 

 ദു​ബാ​യി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. ചൈ​നീ​സ് സ്വ​ദേ​ശി​യാ​യ മെം​ഗ് ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ഫ്രാ​ൻ​സി​ൽ​നി​ന്നു ചൈ​ന​യി​ലേ​ക്കു പോ​യ​തി​നു ശേ​ഷം അ​പ്ര​ത്യ​ക്ഷ​നാ​വു​ക​യാ​യി​രു​ന്നു. മെം​ഗി​ന്‍റെ ഭാ​ര്യ വ്യാ​ഴാ​ഴ്ച ഫ്ര​ഞ്ച് പോ​ലീ​സി​നു പ​രാ​തി ന​ല്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം ലോ​ക​മ​റി​യു​ന്ന​ത്. 

 കാ​ണാ​താ​യ മെം​ഗ് ഹോം​ഗ്‌​വെ​യി ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നു ചൈ​ന സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം മെം​ഗി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ചൈ​ന നാ​ഷ​ണ​ൽ സൂ​പ്പ​ർ വി​ഷ​ൻ ക​മ്മീ​ഷ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ എ​ന്തു കു​റ്റ​ങ്ങ​ളെ തു​ട​ർ​ന്നാ​ണു ക​സ്റ്റ​ഡി എ​ന്നു ചൈ​ന വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല.