ഇ​മ്രാ​ൻ ഖാ​നു നേ​രെ ചെ​രി​പ്പേ​റ്; ആളെ കണ്ടെത്തിയില്ല 

 ഇ​മ്രാ​ൻ ഖാ​നു നേ​രെ ചെ​രി​പ്പേ​റ്; ആളെ കണ്ടെത്തിയില്ല 

പ​ഞ്ചാ​ബ്: മു​ൻ ക്രി​ക്ക​റ്റ് താ​ര​വും തെ​ഹ്രീ​ക് ഇ ​ഇ​ൻ​സാ​ഫ് നേ​താ​വു​മാ​യ ഇ​മ്രാ​ൻ ഖാ​നു നേ​രെ ചെ​രി​പ്പേ​റ്.  ഒ​രു റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​യി​രു​ന്നു ചെ​രി​പ്പേ​റ്. പാ​ക്കി​സ്ഥാ​ൻ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഗു​ജ്റ​ത്തി​ലായിരുന്നു റാലി.    ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ​നി​ന്നു പാ​ഞ്ഞു​വ​ന്ന ഷൂ, ​ഇ​മ്രാ​ന്‍റെ തൊ​ട്ട​ടു​ത്തു​നി​ന്നി​രു​ന്ന പി​ടി​ഐ നേ​താ​വ് അ​ലീം ഖാ​ന്‍റെ ശ​രീ​ര​ത്തി​ൽ കൊ​ണ്ടു. ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ഷൂ ​എ​റി​ഞ്ഞ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

  ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് നേ​താ​ക്ക​ൾ​ക്കു നേ​രെ ചെ​രി​പ്പേ​റു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രി​ഫി​നു​നേ​രെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​വാ​ജ ആ​സി​ഫി​നു​നേ​രെ​യും ചെ​രി​പ്പേ​റു​ണ്ടാ​യി​രു​ന്നു.