ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ ഈ മാസം 18 ന്; മൂന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക് ക്ഷണം

ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞ ഈ മാസം 18 ന്; മൂന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക് ക്ഷണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ ആണ് ഇക്കാര്യം അറിയിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളായ കപിൽദേവ്, നവജോത് സിംഗ് സിദ്ദു, സുനിൽ ഗാവസ്കർ എന്നിവരെ ഇമ്രാന്‍ ക്ഷണിച്ചിട്ടുണ്ട്.

ജുലൈ 25ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷമുണ്ടായ അനശ്ചിതത്വമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണം. 

സ്വതന്ത്രരുടേയും ചെറിയ കക്ഷികളുടേയും പിന്തുണയോടെ സഖ്യകക്ഷി സര്‍ക്കാറിന് ശ്രമിച്ചുവരികയായിരുന്നു പിടിഐ. സത്യപ്രതിജ്ഞ ചടങ്ങിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ വിദേശനേതാക്കളേയും മറ്റും ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.