ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് യു.എസ് കടല്‍തീരത്തോടടുക്കുന്നു; 15 ദശലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഉത്തരവ്

ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് യു.എസ് കടല്‍തീരത്തോടടുക്കുന്നു; 15 ദശലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഉത്തരവ്

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് യു.എസ് കടല്‍തീരത്തോടടുക്കുന്നു. നോര്‍ത്ത് -സൗത്ത് കാരോളിനയുടെ നടുക്ക് കടല്‍ത്തീരത്തോട് ചേര്‍ന്ന ദ്വീപുകളില്‍ മൂന്ന് - നാല് കാറ്റഗറിയിലാണ് കൊടുങ്കാറ്റ് കരക്കടുന്നത്. 

കാരോളിന കടല്‍ത്തീരങ്ങളില്‍ നിന്ന് 15 ദശലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയുമായി കടല്‍ തീരങ്ങളില്‍ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരീക്കെയിന്‍ സെന്റര്‍ (എന്‍.എച്ച്‌.എസ്) അറിയിച്ചു.

15 മുതല്‍ 20 ഇഞ്ച് വരെ മഴയ്ക്കും തുടര്‍ന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും വഴിവയ്ക്കാവുന്ന കൊടുങ്കാറ്റ് കടല്‍ത്തീരത്തു നിന്ന് കരയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, നോര്‍ത്ത് -സൗത്ത് കാരോളിനയിലും വെര്‍ജീനിയയിലും മെരിലാന്‍ഡിലും സര്‍ക്കാര്‍ മൂന്നാം മുന്നറിയിപ്പ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.