അമേരിക്കയില്‍ ഹിന്ദു പുരോഹിതന് നടുറോഡില്‍ ക്രൂര മര്‍ദ്ദനം

അമേരിക്കയില്‍ ഹിന്ദു പുരോഹിതന് നടുറോഡില്‍ ക്രൂര മര്‍ദ്ദനം

അമേരിക്ക: ഹിന്ദു പുരോഹിതന്‍ നടുറോഡില്‍ ക്രൂര മര്‍ദ്ദനം. സ്വാമി ഹരീഷ് ചന്ദറാണ് ആക്രമണത്തിനിരയായത്. ഫ്ലേറല്‍ പാര്‍ക്കിന് സമീപത്തുള്ള അമ്പലത്തിനടുത്ത് വെച്ചാണ് ആക്രണമുണ്ടായത്. സംഭവത്തില്‍ 52നായ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണമുണ്ടായത്.

അമ്പലത്തിന് സമീപത്ത് കൂടി നടന്ന് വരികയായിരുന്ന സ്വാമിയെ പിന്നില്‍ നിന്നെത്തിയ അക്രമി അടിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വാമിയെ കീഴിപ്പെടുത്തിയ ശേഷം ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. സോമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമര്‍ അടക്കം നാല് ഡെമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ പ്രസിഡന്റ് ട്രംപ് വംശീയമായി ട്വീറ്റ് ചെയ്യുകയും, കുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിന് പിറകെയാണ് പുതിയ സംഭവമെന്നത് ശ്രദ്ധേയമാണ്. വംശീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വലിയ തരത്തിലുള്ള പ്രതിഷേധമാണ് ട്രംപിനെതിരെ ഉയര്‍ന്ന് വന്നത്.