ആദ്യമായി എയര്‍ഹോസ്റ്റസുമാകാനൊരുങ്ങി സൗദിയിലെ വനിതകള്‍

ആദ്യമായി എയര്‍ഹോസ്റ്റസുമാകാനൊരുങ്ങി സൗദിയിലെ വനിതകള്‍

റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകളും എയര്‍ ഹോസ്റ്റസുമാരാകുന്നു. ഫ്‌ളൈനാസ് എയര്‍വേസിലാണ് ഈ മാസം തന്നെ ഇവര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. ഇവരുടെ പരിശീലനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്തീകളുടെ യൂണിഫോമും ജോലി സമയവും സൗദിയുടെ പാരമ്പര്യത്തിന് അനുസൃതമായതും സ്ത്രീകള്‍ക്ക് തീര്‍ച്ചയായും മുന്‍ഗണന നല്‍കുന്നതും ആയിരിക്കുമെന്ന് കമ്പനി പറഞ്ഞു.

വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലി നല്‍കി ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സൗദി വനിതകള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും ഫ്‌ളൈനാസ് എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യോമയാന രംഗത്തെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഫ്‌ളൈനാസ്.