സാ​ൻ ഫ്രാ​ൻ​സി​സ്കോ​യു​ടെ മേ​യ​ര്‍​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യി ബ്രീ​ഡ്

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യു​ടെ മേ​യ​ര്‍​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യി ബ്രീ​ഡ്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​യി ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​യാ​യ ല​ണ്ട​ൻ ബ്രീ​ഡ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യു​ടെ ച​രി​ത്ര​ത്തി​ല്‍ മേ​യ​ര്‍​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​ണ് ബ്രീ​ഡ്. അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടാ​ണ് 43 വ​യ​സു​കാ​രി​യാ​യ ബ്രീ​ഡി​ന് ല​ഭി​ച്ച​ത്.

ജൂ​ൺ അ​ഞ്ചി​ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സ്വ​വ​ർ​ഗ​പ്രേ​മി​യാ​യ മാ​ർ​ക്ക് ലെ​നോ​യെ തോ​ൽ​പി​ച്ചാ​ണ് ബ്രീ​ഡ് മേ​യ​ര്‍ പ​ദ​വി​യി​ലെ​ത്തി​യ​ത്. പ്രോ​വി​ഷ​ണ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​ത്തീ​ർ​ക്കാ​ൻ അ​ധി​ക​സ​മ​യം എ​ടു​ത്ത​തി​നാ​ലാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കി​യ​ത്. ഡി​സം​ബ​റി​ൽ എ​ഡ് ലീ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നു ആ​ക്ടിം​ഗ് മേ​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു ബ്രീ​ഡ്.