സൗദിയില്‍ ചരിത്രം കുറിച്ച് ഒരു വനിത;  രാത്രിയില്‍ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തക- വീം അല്‍ ദഖീല്‍

സൗദിയില്‍ ചരിത്രം കുറിച്ച് ഒരു വനിത;  രാത്രിയില്‍ ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തക- വീം അല്‍ ദഖീല്‍


ടെലിവിഷനില്‍ രാത്രി ന്യൂസ് ബുള്ളറ്റിന്‍ അവതരിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ വനിതാ മാധ്യമപ്രവര്‍ത്തകയായി ചരിത്രം കുറിച്ചു  വീം അല്‍ ദഖീല്‍. സൗദി ടിവി 1 ലെ മാധ്യമപ്രവര്‍ത്തകയാണ് വീം. രാത്രി 9.30നുള്ള ന്യൂസ് ബുള്ളറ്റിനിലാണ് ചരിത്രം കുറിക്കുന്ന അവതരണം നടന്നത് . വാര്‍ത്താ അവതാരകനായ ഒമര്‍ അല്‍ നഷ്‌വാനിനൊപ്പമാണ് വൈകുന്നേരത്തെ  ഇവര്‍ പ്രത്യക്ഷപ്പെട്ടത്.

2016-ല്‍ ജുമാന അല്‍ഷാമി എന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് സൗദിയില്‍ ആദ്യമായി പ്രഭാത വാര്‍ത്ത അവതരിപ്പിച്ചത്. സമാനമായ രീതിയില്‍ വൈകുന്നേരത്തെ വാര്‍ത്താവതരണത്തിലൂടെ സൗദി ടിവി 1 ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് സൗദി ടിവി 1 അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. 

സൗദി അറേബ്യാസ് വിഷന്‍ 2030 എന്ന നവീകരണ പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയൊരു മുന്നേറ്റത്തിന് സൗദി ടിവി 1 തുടക്കം കുറിച്ചത്. 2018 ജനുവരി മുതല്‍ സൗദി ടിവിയുടെ ഭാഗമാണ് വീം. ഇതിന് മുമ്പ് അല്‍ അറബ് ന്യൂസ് ചാനലിലെ വാര്‍ത്താവതാരകയായിരുന്നു വീം അല്‍ ദഖീല്‍.