കുവൈറ്റിലെ അല്‍- സൂര്‍ മേഖലയില്‍ കെട്ടിടത്തിന് തീപിടിച്ചു

 കുവൈറ്റിലെ അല്‍- സൂര്‍ മേഖലയില്‍ കെട്ടിടത്തിന് തീപിടിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ അല്‍- സൂര്‍ മേഖലയില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിന് തീപിടിച്ചു. 1000 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയില്‍ ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയുമുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നിര്‍മാണവസ്തുക്കള്‍ കത്തിനശിച്ചു.

അഞ്ചു യൂണിറ്റുകളില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഉന്നത ഉദ്യോഗസ്ഥർ, മെഡിക്കൽ എമർജൻസി തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തീപിടുത്തത്തിന് കാരണം അന്വേഷിക്കാന്‍ കേസ് രജിസ്റ്റർ ചെയ്തു.