ഹവായ് ദ്വീപിലേക്ക്  വ്യാജ ബാലിസ്റ്റിക് മിസൈല്‍ ഭീഷണി  : അമേരിക്കയെ ഭീതിയിലാഴ്ത്തി

ഹവായ് ദ്വീപിലേക്ക്  വ്യാജ ബാലിസ്റ്റിക് മിസൈല്‍ ഭീഷണി  : അമേരിക്കയെ ഭീതിയിലാഴ്ത്തി

വാഷിങ്ടന്‍: അമേരിക്കയെ ഭീതിയിലാഴ്ത്തി വ്യാജ മിസൈലാക്രമണ സന്ദേശം. യുഎസിലെ ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വരുന്നെന്ന് ഭീഷണി സന്ദേശമാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആദ്യ സന്ദേശം തെറ്റാണെന്ന് കാണിച്ചെങ്കിലും അടുത്ത 10 മിനിറ്റിനകം അടുത്ത സന്ദേശവും എത്തിത്തോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഉത്തരകൊറിയയുടെ ‘ബാലിസ്റ്റിക് മിസൈല്‍ ഹവായിക്കു നേരെ വരുന്നു. എത്രയും പെട്ടെന്ന് അഭയസ്ഥാനത്തേക്കു മാറുക. പ്രാദേശിക സമയം രാവിലെ 8.07നായിരുന്നു ആദ്യത്തെ സന്ദേശം ലഭിച്ചത്. 8.45 ന് ഹവായ് സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് മൊബൈലിലൂടെയാണ് ജനങ്ങളിലേക്കെത്തിയത്. ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും വാര്‍ത്തയിലൂടെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. അരണമിക്കൂറിനു ശേഷമാണ് സന്ദേശം വ്യാജമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്.

ഓപറേഷന്‍സ് സെന്ററിലെ ജീവനക്കാരന്‍ തെറ്റായ ബട്ടണ്‍ അമര്‍ത്തിയതാണ് ഇതിന്  പിന്നിലെന്ന് ഏമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസും അറിയിച്ചു. തെറ്റുപറ്റിയ സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി എഫ്‌സിസി ചെയര്‍മാന്‍ അജിത് പൈ അറിയിച്ചു. സംഭവത്തെപ്പറ്റി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടു വിശദീകരണം നല്‍കിയതായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ലിന്‍ഡ്‌സേ വാള്‍ട്ടേഴ്‌സ് പറഞ്ഞു.