നിക്കോളാസ് മഡുറോയ്ക്കു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ “ഫ്ലാനല്‍ സോള്‍ജിഴ്സ്’ എന്ന് സൂചന

നിക്കോളാസ് മഡുറോയ്ക്കു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ “ഫ്ലാനല്‍ സോള്‍ജിഴ്സ്’ എന്ന് സൂചന

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയ്ക്കു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ 'ഫ്ലാനല്‍ സോള്‍ജിഴ്സ്' എന്നറിയപ്പെടുന്ന 'ക്ലാന്‍ഡസ്റ്റൈന്‍ മൂവ്മെന്‍റ്' ആണെന്ന് സൂചന. വെനസ്വേലന്‍ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇവര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. സംഭവമുണ്ടായ ഉടന്‍തന്നെ സൈനികര്‍ മഡുറോയെ സ്ഥലത്തുനിന്ന് മാറ്റി. വെനസ്വേലന്‍ സൈന്യത്തിന്‍റെ 81ാമത് വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം.

അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തതു സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. മഡുറോ രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.