ഡ്രോണ്‍ ആക്രമണം; നിര്‍ത്തിവച്ച എണ്ണ പമ്ബിങ് പുനഃരാരംഭിച്ചതായി സഊദി അരാംകോ

ഡ്രോണ്‍ ആക്രമണം; നിര്‍ത്തിവച്ച എണ്ണ പമ്ബിങ് പുനഃരാരംഭിച്ചതായി സഊദി അരാംകോ

റിയാദ്: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച എണ്ണ പമ്ബിങ് പുനഃരാരംഭിച്ചതായി സഊദി അരാംകോ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നു കിഴക്ക് പടിഞ്ഞാറ് എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജ്യത്തെ പ്രധാന എണ്ണ പമ്ബിങ് കേന്ദ്രമാണ് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. 

എന്നാല്‍, കാര്യമായ അപകടം നടക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച തന്നെ പമ്ബിങ് പുനഃരാരംഭിച്ചതായി സഊദി അരാംകോ അറിയിച്ചു.

അറേബ്യന്‍ ഗള്‍ഫ്, ചെങ്കടല്‍ തീരലൈനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രത്തിനു നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നിരുന്നത്. ദിനംപ്രതി അഞ്ചു ദശലക്ഷം ബാരല്‍ എണ്ണ പമ്ബിങ് നടത്താന്‍ ശേഷിയുള്ള പൈപ്പ് ലൈനുകളാണ് ചൊവാഴ്ച ആക്രമിക്കപ്പെട്ടത്. 

മുന്‍കരുതലിന്റെ ഭാഗമായി പമ്ബിങ് തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി സഊദിയിലെ എണ്ണഭീമന്‍ അരാംകോ കമ്ബനി അറിയിച്ചിരുന്നു.