കൊറോണ വൈറസ്: വുഹാനില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നവരെ  സൈനിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും

കൊറോണ വൈറസ്: വുഹാനില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നവരെ  സൈനിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും

ചൈന: കൊറോണ വൈറസ് പടരുന്ന  ചൈനയിലെ വുഹാനില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നവരെ  സൈനിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇതിനായി ഹരിയാനയിലെ മനേസറില്‍ സൈന്യം പ്രത്യേക കേന്ദ്രം സജ്ജമാക്കി. സൈനികഡോക്ടര്‍മാരുടെ സംഘമാകും  ഇവരെ പരിശോധിക്കുക.  വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് പദ്ധതി.  പ്രത്യേക വിമാനത്തില്‍  വുഹാനില്‍ നിന്ന് തിരിച്ചുവരുന്നവരുടെ മെഡിക്കല്‍ പരിശോധന തുടങ്ങി.  മലയാളി വിദ്യാര്‍ഥികള്‍ അടക്കമുളളവരെ പരിശോധനാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.