കനത്ത മൂടല്‍മഞ്ഞ് : ചൈനയിലെ എക്‌സ്പ്രസ് വേയില്‍  വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു

കനത്ത മൂടല്‍മഞ്ഞ് : ചൈനയിലെ എക്‌സ്പ്രസ് വേയില്‍  വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു

ബെയ്ജിങ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചൈനയിലെ എക്‌സ്പ്രസ് വേയില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.

Radio host fired after taking selfies at the scene of a pile-up accident that killed 18, injuried 21 in #Anhui on Wed pic.twitter.com/Fn2GQKquUY

— People's Daily,China (@PDChina) November 16, 2017

അപകടത്തില്‍ 18 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട പലവാഹനങ്ങള്‍ക്കും തീ പിടിക്കുകയും ചെയ്തു.ഇരുപതോളം അഗ്നിശമനസേനാ വാഹനങ്ങളെയാണ് സംഭവസ്ഥലത്ത് നിയോഗിച്ചത്. മൂന്നുമണിക്കൂറിനു ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കിനും അപകടം വഴിവച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .