കൊറോണ വൈറസ്: ചൈനീസ് പൗരൻമാർക്ക് ഇ-വിസ നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിവച്ചു

കൊറോണ വൈറസ്: ചൈനീസ് പൗരൻമാർക്ക് ഇ-വിസ നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിവച്ചു

ബെയ്‌ജിങ്ങ്‌: കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പൗരൻമാർക്ക് ഇ-വിസ നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിവച്ചു. ചൈനയില്‍ താമസമാക്കിയ വിദേശികള്‍ക്കും ഇ വീസ നല്‍കില്ല. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തീരുമാനം.

അതിനിടെ കേരളത്തിൽ വീണ്ടും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചൈനയിൽ നിന്നുമെത്തിയ യുവാവിനാണ് കൊറോണ ബാധ. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളെജിലെ ഐസൊലേഷൻ വാർഡിലാണ് രോഗിയെ പാർപ്പിച്ചിരിക്കുന്നത്. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൃത്യമായ പരിശോധനാ ഫലം വൈകുന്നേരത്തോടെയേ ലഭിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. വൈറസ് ബാധയെ ചെറുക്കാൻ ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിലുള്ളവർ 28 ദിവസം മറ്റുള്ളവരുമായി അടുത്തിടപഴകരുതെന്നും മന്ത്രി നിർദ്ദേശം നൽകി.